
ദേശീയപാതയിൽ കോട്ടയ്ക്കൽ ചിനക്കലിനും സ്വാഗതമാടിനുമിടയിൽ വാഹനാപകടം വിദ്യാർഫി മരിച്ചു.
കോട്ടപ്പടി നായാടിപ്പാറ കൊളക്കാടൻ മുഹമ്മദിന്റെ മകൻ ഹർഷാദ് മുഹമ്മദ് (20) ആണ് മരിച്ചത്.
സുഹൃത്ത് കൊളപ്പുറം തയ്യിൽ സിയാദിനും പരിക്കേറ്റു.
ഇരുവരും സഞ്ചരിച്ച ബൈക്കും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അൽഹിന്ദിലെ അയാട്ട കോഴ്സ് വിദ്യാർത്ഥിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷാദ് ചികിത്സക്കിടെ വൈകുന്നേരം ആറു മണിയോടെ മരിച്ചു. പരിക്കേറ്റ സിയാദും ചികിത്സയിലാണ്. ഡിവൈഎഫ്ഐ കോട്ടപ്പടി യൂണിറ്റ് ഭാരവാഹിയാണ് ഹർഷാദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here