ഹരിയാനയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നില നിര്‍ത്തുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുനടത്തുന്ന കാ‍ഴ്ച്ചയാണ് കാണാനാകുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലെ 267 ലെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി 178 മണ്ഡലങ്ങളില്‍ മുന്നിലാണ്. 81 സീറ്റുകളില്‍ കോണ്‍ഗ്രസും എട്ടിടത്ത് മറ്റുള്ളവര്‍ എന്ന നിലയിലാണ് ലീഡ്. ഹരിയാനയിലെ 90 സീറ്റുകളില്‍ 42 ഇടത്ത് ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് ഇവിടെ 28 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത മുന്നില്‍ വെച്ച് മറ്റുള്ളവര്‍ 20 സീറ്റുകളിലും നില്‍ക്കുന്നു.

നിലവിലെ ലീഡ് തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഹരിയാനയിലാകട്ടെ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News