മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐഎം മുന്നിലെത്തി.

സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു എന്നിവിടങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്.

കല്‍വാനില്‍ നിലവിലെ എംഎല്‍എ ജെപി ഗാവിത് 3730 വോട്ടിനും ദഹാനുവില്‍ സിപിഐഎമ്മിന്റെ വിനോദ് ഭിവ നികോളെ 3088 വോട്ടിനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കല്‍വാനില്‍ എന്‍സിപിയും ദഹാനുവില്‍ ബിജെപിയുമാണ് രണ്ടാം സ്ഥാനത്ത്.