വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന ജനവിധി- വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തിരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത് മാധ്യമങ്ങളോട്് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയ സ്പോണ്‍സേര്‍ഡ് വിജയമല്ല ഞങ്ങളുടേതെന്ന് ജനം തിരിച്ചറിഞ്ഞതായും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്തിന് അട്ടിമറി വിജയമായിരുന്നു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ വി. കെ. പ്രശാന്ത്ിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് പ്രതീക്ഷകളെയും മറികടക്കുന്നതായിരുന്നു .

സമുദായം പറഞ്ഞ് വോട്ടുപിടിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് ശരിയായ നിലപാടല്ലെന്നും മത സാമുദായിക വോട്ടുകള്‍ ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വികെ പ്രശാന്ത്. രാഷ്ട്രീയ എതിരാളികള്‍ എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എന്തായാലും ജനം വാസ്തവം തിരിച്ചറിഞ്ഞതായും പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News