കോന്നി: 23 വര്‍ഷം യുഡിഎഫ് കുത്തക, ഇന്ന് എല്‍ഡിഎഫിന്: ബിജെപിയ്ക്കും കോന്നി നല്‍കുന്നുണ്ട്, പാഠങ്ങള്‍

കോന്നി: കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെയു ജനീഷ് കുമാര്‍ 9953 വോട്ടുകള്‍ക്ക് വിജയിച്ചു. വികസനപ്രശ്നങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും, വര്‍ഗീയത പറഞ്ഞ് വോട്ടുനേടാന്‍ ശ്രമിച്ച എന്‍ഡിഎയ്ക്കും ജനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചത്.

അപവാദപ്രചാരണങ്ങളെയെല്ലാം അതിജീവിച്ചാണ് ജനീഷ് കുമാറിന്റെ ജയം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തോല്‍വി ഭയന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ത്തിയത്.

അടൂര്‍ പ്രകാശിന്റെ കയ്യില്‍ ഭദ്രമായിരുന്നു മണ്ഡലം വന്‍ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് സ്വപ്നത്തില്‍പ്പോലും യുഡിഎഫ് കരുതിയിരുന്നില്ല.

ശബരിമലയിലെ സുപ്രീം കോടതി വിധിപറഞ്ഞ് അധികകാലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നാണ് ബിജെപിയ്ക്ക് കോന്നി നല്‍കുന്ന പാഠം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News