23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം; കെ യു ജനീഷ് കുമാറിന് 9,904 വോട്ടിന്റെ ഭൂരിപക്ഷം

കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷം വിജയം നേടി എല്‍ഡിഎഫ് . കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാത്ഥി കെ യു ജനീഷ് കുമാര്‍ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയിരിക്കുന്നത്. അടൂര്‍ പ്രകാശ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് കോന്നിയില്‍ തിരഞ്ഞെടുപ്പ് ന്ടന്നത്.

1991ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ പദ്മകുമാറാണ് അവസാനമായി ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2,748 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ച മണ്ഡലത്തില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ജനീഷ് വിജയം പിടിച്ചെടുത്തത്. ജനീഷ് കുമാര്‍ 54055 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് 4,4115 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 3,9714 വോട്ടുകളും സ്വന്തമാക്കി.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ചരിത്ര വിജയം നേടി. 14,251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരം മേയര്‍ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നാം സ്ഥാനത്ത് നിന്നിരുന്ന മണ്ഡലമാണ് അട്ടിമറിയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here