നാല് ജില്ലകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ല

തിരുവനന്തപുരം: കോന്നിയിലെ തോല്‍വിയോടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാതായി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മൂന്ന് ജില്ലകളിലാണ് കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതിരുന്നത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയേയും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.

കൊല്ലത്ത് ഒരു സീറ്റില്‍പ്പോലും യുഡിഎഫിനും വിജയിക്കാന്‍ കഴിഞ്ഞില്ല.

തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഓരോ എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. കോന്നിയിലെ തോല്‍വിയോടെ പത്തനംതിട്ടയിലും കോണഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതായി.

തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന് അനില്‍ അക്കരയും, പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ അടൂര്‍ പ്രകാശും മാത്രമാണ് ജയിച്ചത്. തോല്‍വിയോടെ ചരിത്രത്തില്‍ ആദ്യമായി നാല് ജില്ലകളില്‍ എംഎല്‍എമാരില്ലാത്ത അവസ്ഥയിലേക്കും കോണ്‍ഗ്രസ് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News