ഹരിയാനയില്‍ എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി; ബിജെപി അധ്യക്ഷന്‍ രാജിവച്ചു

ഹരിയാനയില്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ മോശം പ്രകടനത്തിനു പിന്നാലെ  ബിജെപി  സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബറാലയും അഞ്ച് ബിജെപി മന്ത്രിമാരും സ്പീക്കറും പിന്നിലാണ്.

എന്‍ഡിഎ-യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണിവിടെ. 90 സീറ്റിലെയും ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ 37 ഉം യുപിഎ 32 ഉം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്.

എക്‌സിറ്റ് പോളുകളില്‍ ഇന്ത്യ ടുഡേ ഒഴികെയുള്ളവരെല്ലാം ബിജെപിയുടെ സമ്പൂര്‍ണ വിജയമാണ് ഇവിടെ പ്രവചിച്ചിരുന്നത്.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 288 സീറ്റിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 164 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകളാണ്. യുപിഎയ്ക്ക് നിലവില്‍ 92 സീറ്റുകളില്‍ ലീഡുണ്ട്. എന്‍ഡിഎ, യുപിഎ ഇതര കക്ഷികള്‍ 32 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News