കോന്നിയെ ചുവപ്പിച്ച് ജനീഷ് നേടിയ വിജയം അര്‍ഹതയ്ക്കുള്ള അംഗീകാരം

കോന്നിയെ ചുവപ്പിച്ച് ജനീഷ് നേടിയ വിജയം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ജനീഷിന് കോന്നിയിലെ വോട്ടര്‍മാര്‍ നല്‍കിയ പിന്തുണ പാലയെ പോലെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചു.

സീതത്തോട്ടിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പി.എ ഉത്തമന്‍ വിജയമ്മ ദമ്പതികളുടെ മകനാണ് ജനീഷ്. സീതത്തോട് കെആര്‍പിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണ് ജനീഷ്‌കുമാര്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇവിടെ സ്‌കൂള്‍ ലീഡറായിരുന്നു. കോളേജ് വിദ്യാഭ്യാസം റാന്നി സെന്റ് തോമസ് കോളേജില്‍. ഇവിടെയും യൂണിറ്റ് സെക്രട്ടറി. പിന്നീട് റാന്നി ഏരിയ പ്രസിഡന്റും സെക്രട്ടറിയുമായി.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാനായത്. അടുത്ത വര്‍ഷം എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി. സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാര്‍ഥി സമരം കൊടുമ്പിരികൊണ്ട കാലം. ജില്ലയില്‍ നിരവധി സമരങ്ങള്‍ നേതൃത്വം നല്‍കിയ ജനീഷ് എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കള്ളക്കേസുകളില്‍ അകപ്പെട്ട് ദിവസങ്ങളോളം ജയില്‍വാസം.

കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ജനീഷ്‌കുമാറിന്റെ പാര്‍ലമെന്ററി രംഗത്തെ തുടക്കം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി.ഇപ്പോള്‍ സംസ്ഥാന യുവജന കമീഷനംഗമാണ്.

പത്തനംതിട്ട ബാറിലെ അഭിഭാഷകനായ ജനീഷ്‌കുമാര്‍ നിലവില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമാണ്. സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ അനുമോളാണ് ഭാര്യ. ന്യപന്‍ കെ ജിനീഷും ആസിഫ് അനു ജിനീഷുമാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News