വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറിച്ച ‘മേയര്‍ ബ്രോ’ ഇനി വട്ടിയൂര്‍ക്കാവുകാരുടെ സ്വന്തം ‘എംഎല്‍എ ബ്രോ’

വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്ഐയിലൂടെയാണ് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്. 2005ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ആദ്യമായി തെരഞ്ഞടുപ്പില്‍ വിജയിച്ചു. എല്‍എല്‍ബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നതും മേയറാകുന്നതും.

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്ത് എസ് കൃഷ്ണന്റെയും റ്റി വസന്തയുടെയും മകനായി 1981ലാണ് പ്രശാന്ത് ജനിച്ചത് സെന്റ് ആന്റണീസ് എല്‍പിഎസ് കഴക്കൂട്ടം, കണിയാപുരം മുസ്ലീം ഹൈസ്‌ക്കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യഴ്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും പൂര്‍ത്തിയാക്കിയ പ്രശാന്ത് തുമ്പ ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടി.

സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശാന്ത് സെന്റ് സേവ്യഴ്സ് കോളേജിലെ മാഗസീന്‍ എഡിറ്ററും, യൂണിയര്‍ ചെയര്‍മാനുമായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തനമികവ് തെളിയിച്ചു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്.

2005ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്തംഗമെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടല്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ഒട്ടേറെ പദ്ധതികള്‍ പഞ്ചായത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. എല്‍എല്‍ബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.

യുഡിഎഫിന്റെ വാര്‍ഡായിരുന്ന കഴക്കുട്ടത്തെ 3272 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ 44ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.34ാം വയസ്സില്‍ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് വി കെ പ്രശാന്ത് ചുമതലയേറ്റത്.

നഗരസഭയെ തന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മേയര്‍ രാജ്യത്തെ തന്നെ മികച്ച നഗരസഭയാക്കി മാറ്റിയ കാഴ്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നഗരത്തെ മാലിന്യമുക്തമാക്കുന്നതില്‍ മേയറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസപിടിച്ച് പറ്റി. തലസ്ഥാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം വെടിപ്പാക്കിയായിരുന്നു നഗരസഭ മാത്രകയായത്.

രാജ്യത്തെ മറ്റ് നഗരസഭകളുമായി മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റ പദ്ധതി നേടിയെടുത്തതും മേയറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന് ഉദാഹരമാണ്. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചും മറ്റ് സംസ്ഥാന–കേന്ദ്ര പദ്ധതികളിലുമായും തലസ്ഥാന നഗരിയുടെ മുഖം മാറ്റുന്ന അടിസ്ഥാനവികസനമാണ് നാല് വര്‍ഷത്തിനുള്ളില്‍ മേയര്‍ നടപ്പിലാക്കിയത്.

നൂറ്റാണ്ടിലെ വലിയ പ്രളയം സംസ്ഥാനത്തയാകെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ നൂറില്‍ പരം ആവശ്യസാധനങ്ങളുടെ ലോഡ് കയറ്റിയയച്ചും നഗരസഭ മാതൃകയായി. 100ല്‍ പരം വോളണ്ടിയര്‍മാരാണ് നഗരസഭയില്‍ നിന്ന് മറ്റ് ജില്ലകളില്‍ പോയി ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഈ വര്‍ഷവും പ്രളയമാവര്‍ത്തിച്ചപ്പോള്‍ 100ലധികം ലോഡുകള്‍ കയറ്റിയയച്ചത് സമൂള്‍മാധ്യമാധ്യമങ്ങളിലടക്കം വന്‍ ജനശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ലക്ഷ്മി നിവാസ്, പിപിഎന്‍ആര്‍എ -19എ, കരിയില്‍, കഴക്കൂട്ടത്തലാണ് താമസം. ഭാര്യ എം ആര്‍ രാജി. ആലിയ ആര്‍ പി (10 ), ആര്യന്‍ ആര്‍ പി (3) എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News