മഹാരാഷ്ട്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തകര്‍ത്ത് സിപിഐഎമ്മിന് ചരിത്രവിജയം

മുംബൈ: മഹാരാഷ്ട്രയില്‍ സിപിഐഎം സ്ഥാനാര്‍ഥി വിനോദ് ഭിവ നികോളെ വിജയിച്ചു.
4231 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

ദഹാനു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ധനാരെ പാസ്‌കല്‍ ജന്യയേക്കാള്‍ 4231 വോട്ടിനാണ് വിനോദ് വിജയം ഉറപ്പാക്കിയത്.

മത്സരിച്ച എട്ടു മണ്ഡലങ്ങളില്‍ ദഹാനുവിലും കല്‍വാനിലും കടുത്ത മത്സരത്തിനൊടുവിലാണ് ദഹാനു മണ്ഡലത്തില്‍ വിനോദിന്റെ ചരിത്ര വിജയം. ബിജെപി കോട്ടയായ അന്ധേരി വെസ്റ്റില്‍ മത്സരിച്ച മലയാളിയായ സിപിഐഎം സ്ഥാനാര്‍ഥി കെ നാരായണന് 2772 വോട്ടുകളാണ് ലഭിച്ചത്.

മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ വിനോദിന്റെ വിജയ പ്രതീക്ഷകള്‍ അലയടിച്ചിരുന്നു. സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമായിരുന്നു ഈ മേഖലകളില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News