ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം – എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ കേരളജനത തള്ളിക്കളഞ്ഞു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജനവിധി കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌.

തന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ നിരാകരിച്ച സ്ഥിതിക്ക്‌ ഇനിയെങ്കിലും കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുന്നത്‌ അദ്ദേഹം നിര്‍ത്തണം. യു.ഡി.എഫ്‌ കുത്തകയാക്കി വച്ചിരുന്ന രണ്ട്‌ മണ്‌ഡലങ്ങള്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തത്‌ ശ്രദ്ധേയമാണ്‌. സമുദായ ശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്‌.

കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്വാധീനം തുടര്‍ച്ചയായി കുറയുന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും ദൃശ്യമായത്‌ ആ പാര്‍ടിയുടെ ആകര്‍ഷണീയത ഇവിടെ കുറയുന്നതിന്റെ ഉദാഹരണമാണ്‌. ഒരു മണ്ഡലത്തില്‍ പോലും ജനമനസ്സില്‍ ഇടംപിടിക്കാന്‍ ബി.ജെ.പിക്ക്‌ കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയവും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ എല്‍.ഡി.എഫിന്‌ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക്‌ എല്‍.ഡി.എഫ്‌ നന്ദി രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News