‘ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം… കോണ്‍ഗ്രസ് ‘; കോണ്‍ഗ്രസിനേയും ബിജെപിയെ ട്രോളി മന്ത്രി എം എം മണി

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങലിലും ദയനീയമായി പരാജയപ്പെട്ട ബിജെപിയെയും ട്രോളി മന്ത്രി എം എം മണി. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരേ ഡയലോഗിലൂടെയാണ് അദ്ദേഹം കളിയാക്കിയത്.

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.. ഇങ്ങനെയായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കൊച്ചിയിലെ ജനം വെള്ളക്കെട്ട് ദുരിതം അനുഭവിക്കുമ്പോള്‍ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ വാക്കുകളായ വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റ് കടമെടുത്താണ് മന്ത്രി കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരേസമയം ട്രോളിയത്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് ഹോട്ട് ചോക്ലേറ്റ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്. വിവാദമായതോടെ, അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News