സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ബംഗ്ലാദേശിന് എതിരായ ട്വന്റി 20 പരമ്പരയിലാണ് സഞ്ജു ബാറ്റേന്തുക. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്.

സഞ്ജുവിന്റെ പ്രകടനം മികച്ചതായതായി സെലക്റ്റര്‍ എം.എസ്.കെ. പ്രസാദ്. മുന്‍നിര ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുക.

ബംഗ്ലാദേശിന് എതിരായ ട്വന്റി-20യില്‍ ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയാണ് നയിക്കുക. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിക്കും, ഋഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജയെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here