സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം നായർ സമുദായത്തെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ചതിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് നായർ സമൂഹം നൽകിയ തിരിച്ചടിയാണെന്ന് നമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു

സമുദായ അംഗങ്ങളെ കബളിപ്പിച്ച് വിവിധ തിരഞ്ഞെടുപ്പുകളിലായി യു ഡി എഫിന് വോട്ടുകൾ മറിച്ച് നൽകുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമുദായത്തെ ദ്രോഹിക്കുകയാണെന്നും സമസ്ത നായർ സമാജം കുറ്റപ്പെടുത്തുന്നു.

എൻ എസ് എസ് നടത്തിയ വോട്ട് കച്ചവടത്തിനെതിരെ ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണക്ക് സ് നായർ സമാജം പരാതി നൽകുകയും, തുടർന്ന് നടന്ന ചർച്ചകൾ കേരളത്തിലെ നായർ സമുദായ അംഗങ്ങളുടെ കണ്ണ് തുറപ്പിക്കുകയും ചെയ്തു എന്നും സമസ്ത നായർ സമാജത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

സമുദായ വഞ്ചന അവസാനിപ്പിച്ച് തുല്യനീതിക്ക് വേണ്ടി പോരാടുവാൻ ഇനിയെങ്കിലും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തയ്യാറാകണമെന്നും സമസ്‌ത നായർ സമാജം ആവശ്യപ്പെടുന്നു.