ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഉദുമൽപേട്ട സ്വദേശികളെ കോയമ്പത്തൂർ എക്സൈസ് സംഘമാണ് പിടികൂടിയത്.

ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് ഉദുമൽപേട്ട സ്വദേശികളായ അശോക് കുമാർ, അരുൺകുമാർ എന്നിവർ പിടിയിലായത്. വിൽപ്പനയ്ക്കായി ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു.

ഒരാൾ ഓടിരക്ഷപ്പെട്ടു. ഉദുമൽപേട്ട സ്വദേശിയായ കറുപ്പസ്വാമിയാണ് രക്ഷപ്പെട്ടത്. ഉദുമൽ പേട്ടയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

ആംബുലൻസിൽ പഴനിയിലേക്ക് കൊണ്ടുപോയി മധുരയിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. ഇതിനിടെയാണ് കോയമ്പത്തൂർ എക്സൈസ് സംഘം വലയിലാക്കിയത്. പ്രതികളെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News