പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു

പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളജ് മുന്‍ അധ്യാപകന്‍ സയ്യിദ് അബ്ദുള്‍ റഹാമാന്‍ ഗീലാനി അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

ഹൃദയസ്തംഭനമാണ് ഗീലവാനിയുടെ മരണകാരണമെന്ന് കുടുംബം വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ സാകിര്‍ ഹുസൈന്‍ കോളേജില്‍ അറബി അധ്യാപകനായിരുന്നു ഗിലാനി.

ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട് അദ്ദേഹത്തിന് 2001ല്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രത്യേക കോടതി ഗീലാനിക്ക് വധശിക്ഷ വിധിച്ചുവെങ്കിലും പിന്നീട് സുപ്രീം കോടതി വെറുതെ വിട്ടിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഗീലാനിയെ അറസ്റ്റുചെയ്തെങ്കിലും 2003 ഒക്ടോബറില്‍ ദില്ലി ഹൈക്കോടതി മതിയായ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here