നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായതിന്‍റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്താനായാൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ സഞ്ജുവിന് കഴിയും.
ബംഗ്ലദേശിനെതിരായ ട്വന്‍റി – 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമീൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു വി. സാംസൺ. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ടീമിൽ സ്ഥിര സാന്നിധ്യമാകാം. തുണയായത് ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണെന്ന് സഞ്ജു പറയുന്നു.
തന്‍റെ തനത് ശൈലി തന്നെയാകും നവംബർ മൂന്നിന് നടക്കുന്ന മത്സരത്തിലും പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സഞ്ജു പറയുന്നു. കോഹിലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനുള്ള ആഗ്രഹവും സഞ്ജു മറച്ചുവച്ചില്ല.
2015 ജൂലൈയിൽ സിംബാബ്‍വെക്കെതിരെ കളിച്ച ശേഷം ഇന്ത്യൻ ടീമിന്‍റെ വാതിൽ സഞ്ജുവിന്‍റെ മുന്നിൽ തുറന്നിട്ടില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ തുടർച്ചയായ മികച്ച പ്രകടനങ്ങൾ മലയാളി താരത്തെ വീണ്ടും ദേശീയ ശ്രദ്ധയിലെത്തിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ നേടിയ ഇരട്ട സെഞ്ച്വറി സെലക്ടർമാർക്ക് അവഗണിക്കാൻ കഴിയാത്തതായി. ട്വന്റി 20 ലോകകപ്പിന് മുമ്പ് കൂടുതൽ യുവതാരങ്ങൾക്ക് അവസരം കൊടുക്കാനുള്ള തീരുമാനവും സഞ്ജുവിന് തുണയായി.
Get real time update about this post categories directly on your device, subscribe now.