കോന്നിയെ ചുവപ്പിച്ച കെ യു ജനീഷ് കുമാറിന് ജൻമനാടിന്റെ ഊഷ്മള വരവേൽപ്പ്

23 വർഷത്തിന് ശേഷം കോന്നിയെ ചുവപ്പിച്ച കെ യു ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്, ആവേശം അണപൊട്ടിയ അന്തരീക്ഷത്തിലായിരുന്നു ജൻമനാട് മലയോര പുത്രനെ സ്വീകരിച്ചത്.ഇന്നലെ ഉച്ചക്ക് വിധി അറിഞ്ഞത് മുതൽ കോന്നി മണ്ഡലത്തിൽ നിന്നാരംഭിച്ച പര്യടനം രാത്രി വളരെ വൈകി സ്വന്തം പഞ്ചായത്ത് ആയ സീതത്തോട്ടിലാണ് അവസാനിച്ചത്. 23 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച എം എൽ എ യെ കാണാൻ നാട് ഒഴുകിയെക്കുകയായിരുന്നു

ആവേശം മൂത്ത ചിലർ ജനീഷിനെ ഭ്രാന്തമായി ഉമ്മ വെച്ചു, സന്തോഷം സഹിക്കാൻ കഴിയാതെ ചിലർ പൊട്ടി കരഞ്ഞു, തോളിലേറ്റിയാണ് നിയുക്ത MLA ക്ക് വരവേൽപ്പ് നൽകിയത്. പര്യടനത്തിന് ഒടുവിൽ വീട്ടിലെത്തിയ ജനീഷിനെ മൂർദ്ധാവിൽ ചുബിച്ചാണ് അമ്മ സ്വീകരിച്ചത്. ഭാര്യ അനു സന്തോഷം സഹിക്കവയ്യാതെ വിതുമ്പി.

തന്നെ വ്യക്തിപരവായി ആക്രമിച്ചതിനുള്ള മറുപടി ജനങ്ങൾ നൽകി കഴിഞ്ഞെന്നും, തന്റെ പ്രതിരോധ കവചമായി കൈരളി ന്യൂസ് നിലകൊണ്ടെന്നും ജനീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News