
തൊഴിലില്ലാതെ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ദുരിതത്തിലായവര്‍ക്ക് മുന്നില്‍ വർഗീയവെറി വിജയിക്കില്ലെന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മഹാരാഷ്‌ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ഫലവും ഗുജറാത്ത്, ബിഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇതാണ് കാണിക്കുന്നത്.
മഹാരാഷ്‌ട്രയിൽ 200ൽ അധികം സീറ്റുകളും ഹരിയാനയിൽ 75 സീറ്റുകളും ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ, ബിജെപിയെ പിന്നോക്കം തള്ളിയെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങൾ നൽകുന്ന സന്ദേശമെന്നും യെച്ചൂരി പറഞ്ഞു.
Comments