കർണാടകയിലെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെ.ഡി.എസ് വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ നടപടി റദ്ദു ചെയ്യണമെന്നാണ് ആവശ്യം.

ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വിമത എം.എൽ.എമാരുടെ രാജിക്കാര്യം വീണ്ടും പരിശോധിക്കാനും തീരുമാനിക്കാനും പുതിയ സ്പീക്കർ തയാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്.