ഹരിയാന; ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും

ഹരിയാനയിൽ സർക്കാർ രൂപീകരണത്തിനുള്ള ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിർത്തി സർക്കാർ രൂപീകരിക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം.

കർണാടക മോഡലിൽ ദുഷ്യന്ത് ചൗതാലയെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കാൻ കോണ്ഗ്രസും നീക്കങ്ങൾ ശക്തമാക്കി. ഇതിന് പുറമെ ഭരണതുടർച്ച ലഭിച്ച മഹാരാഷ്ട്രയിലും ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. മന്ത്രസഭയിൽ 50 ശതമാനം പ്രാതിനിധ്യവും, മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ അവശ്യങ്ങൾക്കെതിരെ ബിജെപിയിൽ പ്രതിഷേധം ശക്തമാണ്.

ഹരിയാനയില്‍ ബിജെപിക്കെതിരായ ശക്തമായ ജനവികാരം വെളിപ്പെടുത്തിയ ഏഴ് മന്ത്രിമാരുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി ഹരിയാന അധ്യക്ഷനും മന്ത്രിയുമായ സുഭാഷ് ബാരാല സ്ഥാനം രാജിവച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here