വൃഷ്ടിപ്രദേശങ്ങളിൽ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127 അടിയായി

ഏതാനും ദിവസമായി മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ ഏറിയും കുറഞ്ഞും മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 127 അടിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 16.2 മില്ലിമീറ്ററും തേക്കടിയിൽ 18 മില്ലിമീറ്ററും മഴ പെയ്തു.

അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 1659 ഘനയടി വെള്ളമാണ്‌ ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് സെക്കൻഡിൽ 1534 ഘനയടി വെള്ളമാണ്‌ കൊണ്ടുപോകുന്നത്‌. കഴിഞ്ഞ 21ന് അണക്കെട്ട് പ്രദേശത്ത് 46.8 മില്ലിമീറ്റർ മഴ പെയ്തിരുന്നു.മഴ ആരംഭിക്കുന്നതിനുമുമ്പ് ജലനിരപ്പ് 123.6 അടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News