അറബിക്കടലിൽ ‘ക്യാർ’ രൂപപ്പെട്ടു; ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

അറബിക്കടലിൽ ഇന്ന് രാവിലെയോടെ ‘ക്യാർ’ ചുഴലിക്കാറ്റ് രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കർണാടകയിലെ രത്‌നഗിരിക് 240 കിലോമീറ്ററും മുബൈയിൽ നിന്നും 380 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ക്യാർ ചുഴലിക്കാറ്റ് ഇപ്പോൾ ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കിലും വൈകാതെ ദിശ മാറി അടുത്ത 5 ദിവസം ഒമാൻ തീരത്തെ ലക്ഷ്യമാക്കി അതി തീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ്‌ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ മുന്നറിയിപ്പുണ്ട്‌.

മ്യാന്മാർ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. 2019 ലെ അഞ്ചാമത്തെ ചുഴലിക്കാറ്റ് ആണ് ‘ക്യാർ’ ഇതിൽ മൂന്നും അറബിക്കടലിലാണ് ഉണ്ടായത് എന്നത് പ്രത്യകതയാണ്. കർണാടക തീരം മുതൽ ഗുജറാത്ത്‌ തീരം വരെ ശക്തമായ കാറ്റിന് സാധ്യത. കേരളത്തിൽ നേരിട്ട് ബാധിക്കില്ല. കാസറഗോഡ് ശക്തമായ കാറ്റ് മഴ സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News