ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ; ‘അമിത്’ ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ അമിത് ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി.രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിക്ക് തിരിച്ചടി ലഭിക്കുന്നത്. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയവ ഉയർത്തിക്കാറ്റിയയിട്ടും ബിജെപിയെ ഹരിയാനയിൽ കേവല ഭൂരിപക്ഷതിലേക്കെത്താൻ പോലും കഴിഞ്ഞില്ല. അതോടൊപ്പം മോദി പ്രഭാവവും രണ്ടിടത്തും ഏശിയതുമില്ല.

രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടി ലഭിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ 10 സീറ്റുകളും ബിജെപി തൂത്തുവരിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, തുടങ്ങിയ എല്ലാ പ്രമുഖരും കളത്തിലിറങ്ങി പ്രചാരണം കൊഴുപ്പിച്ചെങ്കിലും 7 സീറ്റുകൾ നഷ്ടപ്പെട്ട് കേവളഭൂരിപക്ഷത്തിലേക്കെത്താൻ പോലും ബിജെപിക്ക് കഴിയാതെ പോയി. ലോക്സഭ തെരഞ്ഞെടുപ്പിൽ 58.02 ശതമാനം വോട്ട് നേടിയ ബിജെപിയുടെ വോട്ട് 36.45 ശാത്മനാതിലേക്ക് കൂപ്പുകുത്തി.

ക്യാപ്റ്റൻ അഭിമന്യു ഉൾപ്പെടെയുള്ള മന്ത്രിമാരും, യോഗേശ്വർ ദത്, ബബിത ഫോഗാട്ട് തുടങ്ങിയ താരങ്ങലെയും ജനങ്ങൾ തള്ളിക്കളഞ്ഞു.മഹാരാഷ്ട്രയിലും ബിജെപിയുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ തവണ നേടിയ 122 സീറ്റുകളുടെ അടുത്ത് പോലും എത്താൻ കഴിഞ്ഞതുമില്ല. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നി ദേശീയത ആളിക്കാത്തിച്ചുള്ള പ്രചാരണവും, മോദി പ്രഭാവത്തിലും രണ്ടിടത്തും ഒറ്റയ്ക്ക് ഭരണം നേടാമെന്ന പ്രതീക്ഷക്കാണ് ജനങ്ങൾ തിരിച്ചടി നൽകിയത്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങക് തന്നെയാണ് ബിജെപിക്ക് തിരിച്ചടി ലഭിക്കാനുള്ള കാരണവും. റാൻഡ്5 സംസ്ഥാനങ്ങളിലുമായി 42 റാലികളിലാണ് മോദിയും അമിത് ഷായും പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News