കോർപറേഷൻ ഭരണം വോട്ട്‌ കുറച്ചു; സൗമിനി ജെയിൻ ഇനി തുടരണോ: ഹൈബി ഈഡൻ

കൊച്ചി കോർപറേഷനെതിരായ ജനവികാരം നിഷ്‌പക്ഷ വോട്ട് യുഡിഎഫിന് എതിരാക്കിയതായി ഹൈബി ഈഡൻ എംപി. എറണാകുളത്ത് മികച്ച ഭൂരിപക്ഷമല്ല ലഭിച്ചത്‌. ഭൂരിപക്ഷം കുറഞ്ഞത് പാർടി പരിശോധിക്കണം.

ഹൈക്കോടതിപോലും വിമർശിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. തെറ്റ് തിരുത്തണം.

പല പദ്ധതികളും നടപ്പാക്കുന്നതിൽ കോർപറേഷന് വേണ്ടത്ര വേഗവും ജാഗ്രതയുമില്ല. മേയർ സൗമിനി ജെയിൻ ഇനി തുടരണോ എന്നു തീരുമാനിക്കേണ്ടത് പാർടിയാണ്‌. കോർപറേഷന്റെ വീഴ്‌ചകളിൽനിന്ന് ഡെപ്യൂട്ടി മേയർ ടി ജെ വിനോദിനും ഒഴിഞ്ഞുമാറാനാകില്ല. തേവരയിൽ യുഡിഎഫ്‌ പിന്നിലാകാൻ കാരണം തകർന്ന റോഡുകളാണെന്നും ഹൈബി ഈഡൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here