തോൽവിയിൽ ആരെയും പഴി ചാരിയിട്ട്‌ കാര്യമില്ല; പാർട്ടിക്ക് ജനങ്ങളുമായി ബന്ധമില്ല; കോൺഗ്രസ്‌ നേതാവ്‌ എൻ പീതാംബരക്കുറുപ്പ്‌

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസ്‌ പാർടിയെ അടിമുടി ഉടച്ചുവാർക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ എൻ പീതാംബരക്കുറുപ്പ്‌. തെരഞ്ഞെടുപ്പിൽ പാർടിയുടെ വീഴ്‌ച ആരുടെയെങ്കിലും പുറത്തുചാരിയിട്ട്‌ കാര്യമില്ല.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിൽ പ്രവർത്തകർ മതിമറന്നുപോയി. ആ വിജയം ശാശ്വതമാണെന്ന്‌ പ്രവർത്തകർ തെറ്റിദ്ധരിച്ച്‌ പോയി. പാർട്ടിക്ക്‌ താഴെ തട്ടിൽ ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞിരിക്കുന്നു. സംഘടന ശക്തമല്ല. ലീഡർ കെ കരുണാകരന്റെ സംഭാവനകൾ തെരഞ്ഞെടുപ്പിൽ ആരും ചർച്ച ചെയ്‌തില്ല.

ഓർക്കേണ്ടവരെ മറക്കുന്ന പ്രവണത വരുമ്പോൾ അത്‌ ജനങ്ങൾ അപഗ്രഥിക്കും. ജനത്തിന്റെ മനസ്‌ പഠിക്കുന്ന കാര്യത്തിൽ നേതൃത്വത്തിന്‌ വീഴ്‌ചയുണ്ടായി. ഗ്രൂപ്പ്‌ വൈരം വെടിയണം. നിസംഗത പാലിച്ചവരെ മാറ്റി നിർത്തണം. കൈയ്യിൽനിന്ന്‌ പോയ വെടിയുണ്ടയേക്കുറിച്ച്‌ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. തോക്ക്‌ കൈയിലുള്ളവരാണ്‌ ലക്ഷ്യത്തിലേക്ക്‌ നിറയൊഴിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here