മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി ശിവസേന രംഗത്തെത്തി. ആദിത്യ താക്കെറെയെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ട് മഹാരഷ്ട്രയില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു.അതിനിടയില്‍ ശിവസേനമുഖപത്രമായ സാമ്ന ബിജെപിയെ വിമര്‍ശിച്ചും എന്‍സിപിയെ അഭിനന്ദിച്ചും മുഖപ്രസംഗം കൂടി വന്നതോടെ ബിജെപിയില്‍ പ്രതിഷേധം ശക്തമായി. നിലപാട് തീരുമാനിക്കാന്‍ ശിവസേനനേതാവ് ഉദ്ദവ് താക്കറെ നാളെ എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ പ്രതിക്ഷകര്‍ക്ക് തിരിച്ചടി നേരിട്ടതോടെയാണ് ശിവസേന പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് . 288 സീറ്റുകളുള്ള ഹരിയാനയില്‍ ബിജിപിക്ക് ഇത്തവണ നേടാനായത് 105 സീറ്റുകള്‍ മാത്രം. ഇതോടെ മന്ത്രിസഭയില്‍ 50 ശതമാനം പ്രാതിനിധ്യം വേണമെന്നാണ് ശിവസേനയുടെ ആവശ്യം.

ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും പോസ്റ്റ്റുകളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശിവസേന മുഖപത്രമായ സാമ്നയില്‍ എന്‍സിപിയുടെ വിജയത്തെ അഭിനന്ദിച്ചു ലേഖനം പ്രസിദ്ധീകരിച്ചു. ബി ജെ പി യെ കണക്കറ്റു വിമര്‍ശിക്കുന്ന മുഖപ്രസംഗവുമായാണ് സാമ്ന തെരഞ്ഞെടുപ്പു പിറ്റേന്നു പുറത്തിറങ്ങിയത്. അധികാരത്തില്‍ ആരും മതിമറക്കരുതെന്നാണ് വിമര്‍ശനം.

ലേഖനം കൂടി വന്നതോടെ ശിവസേനക്കേതിരെ ബിജെപിയില്‍ പ്രതിഷേധം ശക്തമായി. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ശിവസേനനേതാവ് ഉദ്ദവ് താക്കറെ നാളെ എംഎല്‍എമാരുടെ യോഗം വിളിചിട്ടുണ്ട്.അതേ സമയം ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കില്ലന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News