അനധികൃത പണമിടപാട് കേസ്; ഡികെ ശിവകുമാറിന് ജാമ്യം നല്‍കിയതിനിതെരെ എന്‍ഫോഴ്സ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചു

അനധികൃത പണമിടപാട് കേസില്‍ മുതിര്‍ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം നല്‍കിയതിന് എതിരെ എന്‍ഫോഴ്സ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചു. ദില്ലി ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

25 ലക്ഷം രൂപ കെട്ടിവെക്കാനും, കോടതിയുടെ അനുമതി ഇല്ലാതെ വിദേശത്തു പോകരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ശിവകുമാറിന്റെ ജാമ്യം.

ദില്ലി ഹൈക്കോടതി നടപടിക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് സുപ്രിംകോടത്തോയില്‍ പെറ്റീഷന്‍ നല്‍കിയത്. കേസില്‍ അന്വേഷണം നടന്നുകൊണ്ട് ഇരിക്കുകയാണെന്നും അതിനാല്‍ തന്നെ ജാമ്യം അനുവധിക്കരുതെന്നുമാണ് എന്‍ഫോഴ്സ്മെന്റ് വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News