യുഡിഎഫ് – ബിജെപി പക്ഷത്തെ വോട്ടുകൾ കൂടി എൽഡിഎഫിന് ലഭിച്ചതാണ് വട്ടിയൂർക്കാവിൽ ഭൂരിപക്ഷം കൂട്ടിയതെന്ന് നിയുക്ത എം.എൽ.എ വി.കെ പ്രശാന്ത്.
സാമുദായിക സംഘങ്ങളുടെ പരസ്യ എതിർപ്പിനിടെയും ലഭിച്ച ഈ വിജയം ഒരു സന്ദേശമാണ്. മണ്ഡലത്തിന്‍റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയന്‍റെ മീറ്റ് ദ പ്രസ്സിൽ വ്യക്തമാക്കി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇത്തവണ നിക്ഷ്പക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചു. ഒപ്പം ഞങ്ങളിൽ നിന്നും അകന്ന വോട്ടുകളും തിരികെ എത്തിക്കാൻ സാധിച്ചതായും നിയുക്ത എം.എൽ.എ വി.കെ പ്രശാന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള കെ.മുരളീധരന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടി ഇപ്രകാരമായിരുന്നു
ഇത്രനാൾ മേയറായി നടത്തിയ പ്രവർത്തനം തുടരും. ചെറുപ്പക്കാരെ കൂട്ടി യോജിപ്പിച്ചാകും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ. പ്രചരണ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും
ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കണമെന്നും പ്രശാന്ത് പറയുന്നു. പുതിയ മേയറെ എൽ ഡി എഫ് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മറുപടി നൽകി.
Get real time update about this post categories directly on your device, subscribe now.