മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി; അരിഷ്ടമെടുത്തു തന്നത് ഷാജു; തെളിവെടുപ്പില്‍ ജോളിയുടെ വിശദീകരണം

‘ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’ ഷാജു സഖറിയാസിന്റെ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ ജോളി വിവരിച്ചതിങ്ങനെയാണ്. വധത്തില്‍ ഷാജുവിന് പങ്കുണ്ടെന്ന് ഇയാളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലും ജോളി ആവര്‍ത്തിച്ചു. സിലി വധത്തിനായി മരുന്നില്‍ സയനൈഡ് കലര്‍ത്തി സിലിയെ വധിക്കാന്‍ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് തെളിവെടുപ്പില്‍ അന്വേഷണ സംഘം ശേഖരിച്ചത്.

അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നേരത്തേ 2 തവണ വധിക്കാന്‍ ശ്രമിച്ചതിലും പരാജയപ്പെട്ടപ്പോള്‍ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായി. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന് എതിര്‍വശത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നാണ് സിലിക്കു നല്‍കാന്‍ മഷ്‌റൂം ഗുളിക വാങ്ങിയത്.വിവരം ഉറപ്പാക്കാന്‍ ഇന്നലെ വൈകിട്ട് ഇവിടെയെത്തിച്ചെങ്കിലും കട അടച്ചിരുന്നു.

ഫുഡ് സപ്ലിമെന്റായ മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തിയാണ് 2016 ജനുവരി 11ന് സിലിയെ കൊലപ്പെടുത്തിയത്. സിലിക്കു നല്‍കാന്‍ അന്ന് കൂടത്തായി വീട്ടില്‍നിന്ന് വെള്ളമെടുത്തതും അതില്‍ സയനൈഡ് കലര്‍ത്തിയതും ജോളി വിശദീകരിച്ചു. അടുക്കളയിലെ അലമാരയില്‍നിന്ന് വിഷമെടുത്തു ചേര്‍ത്ത ശേഷം വെള്ളക്കുപ്പി ബാഗില്‍ വച്ചു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച് ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News