കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന് വധശിക്ഷ

വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന് വധശിക്ഷ.

സ്ത്രീകളെ പീഡിപ്പിച്ച ശേഷം ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതായിരുന്നു സയനൈഡ് മോഹനന്‍ എന്ന മോഹന്‍ കുമാറിന്റെ രീതി.

20 കൊലക്കേസുകളുള്ള മോഹന് പതിനേഴാമത്തെ കേസിലാണു വധശിക്ഷ വിധിച്ചത്. മംഗലൂരു ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്.

പലപ്പോഴും തനിക്കെതിരായ കേസുകള്‍ ഒറ്റയ്ക്കു വാദിക്കുന്ന മോഹന്‍, ചില വധശിക്ഷകള്‍ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News