മഹാരാഷ്ട്രയില്‍ സിപിഐഎമ്മിന് ചരിത്ര വിജയം

മഹാരാഷ്ട്രയിലെ ദഹാനുവില്‍ സിപിഐ എമ്മിന് തിളങ്ങുന്ന വിജയം. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ദഹാനുവില്‍ സിപിഐ എം സ്ഥാനാര്‍ഥി വിനോദ് നികോളെ ഭിവ 4742 വോട്ടുകള്‍ക്ക് ബിജെപിയുടെ സിറ്റിങ് എംഎല്‍എ പാസ്‌കല്‍ ദനാരെയെ തോല്‍പ്പിച്ചു.

വിനോദ് നികോളെയ്ക്ക് 72068 വോട്ടും പാസ്‌കല്‍ ദനാരെയ്ക്ക് 67326 വോട്ടും ലഭിച്ചു. ഇവിടെ 1978 ലും 2009 ലും സിപിഐ എം ജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദഹാനുവില്‍ സിപിഐഎമ്മിന്റെ മംഗത് വന്‍ശ 28149 വോട്ടുനേടി ബിജെപിക്ക് പിന്നില്‍ രണ്ടാമതായി.

ഇക്കുറി നാല്‍പ്പത്തയ്യായിരത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചാണ് സീറ്റ് തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ദഹാനുവില്‍ ജയിച്ചെങ്കിലും സിറ്റിങ് സീറ്റായ കല്‍വാന്‍ സിപിഐ എമ്മിന് നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News