കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് കൊതിച്ച ചരിത്രവിജയം എല്‍ഡിഎഫിന് സമ്മാനിച്ച് വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം മേയര്‍ സിപിഐഎമ്മിലെ വി കെ പ്രശാന്ത് 14465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയമാണ് നേടിയത്. ആകെ പോള്‍ ചെയ്ത 1,23,804 ല്‍ 54,830 വോട്ട് പ്രശാന്ത് നേടി. 44.28 ശതമാനം വോട്ട് എല്‍ഡിഎഫിന് ലഭിച്ചു.
വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്‌ഐയിലൂടെയാണ് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്. 2005ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ആദ്യമായി തെരഞ്ഞടുപ്പില്‍ വിജയിച്ചു.
എല്‍എല്‍ബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നതും മേയറാകുന്നതും. നഗരസഭയെ തന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മേയര്‍ രാജ്യത്തെ തന്നെ മികച്ച നഗരസഭയാക്കി മാറ്റിയ കാഴ്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നഗരത്തെ മാലിന്യമുക്തമാക്കുന്നതില്‍ മേയറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസപിടിച്ച് പറ്റി.
Get real time update about this post categories directly on your device, subscribe now.