ലണ്ടനില്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനക്കാരുടേത്

ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്. അന്വഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചയാണ് എസെക്സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവില്‍ മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെടുത്തിയത്. ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.

ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ റോബിന്‍സണ്‍ എന്ന ഡ്രൈവര്‍. അന്വേഷണത്തിന്റെ ഭാഗമായി ഉത്തര അയര്‍ലന്‍ഡിലെ രണ്ട് വീടുകളില്‍ പരിശോധന നടത്തി. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മനുഷ്യക്കടത്തിനിടെയുണ്ടായ അപകടമാണ് ഇതെന്നാണ് കരുതുന്നത്. ബള്‍ഗേറിയയില്‍നിന്ന് അയര്‍ലന്‍ഡിലെ ഹോളിഹെഡ് നഗരം വഴി ശനിയാഴ്ചയാണ് ട്രക്ക് ബ്രിട്ടനിലെത്തിയത്. 38 മുതിര്‍ന്നവരും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here