ഒടുവില്‍, ആ വാതില്‍ തുറന്നു; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീല്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു വി. സാംസണ്‍.

പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ടീമില്‍ സ്ഥിര സാന്നിധ്യമാകാം. തനിക്ക് തുണയായത് ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണെന്ന് സഞ്ജു പറഞ്ഞു.

തന്റെ തനത് ശൈലി തന്നെയാകും നവംബര്‍ മൂന്നിന് നടക്കുന്ന മത്സരത്തിലും പുറത്തെടുക്കാന്‍ ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കോഹിലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹവും സഞ്ജു മറച്ചുവച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News