ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും നവോത്ഥാനമൂല്യങ്ങളിലും അടിയുറച്ച് നില്‍ക്കുമെന്ന് ഈ വിധിയെഴുത്തിലൂടെ മലയാളി സമൂഹം പ്രഖ്യാപിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കും വികസനകാഴ്ചപ്പാടിനും ജനങ്ങള്‍ നല്‍കിയ ഹൃദയംനിറഞ്ഞ അംഗീകാരംകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മഹാരാഷ്ട്രയില്‍ തിളക്കം കുറഞ്ഞ ജയത്തോടെ ഭരണം നിലനിര്‍ത്താന്‍ ബിജെപി- ശിവസേന സഖ്യത്തിന് കഴിഞ്ഞെങ്കിലും ഹരിയാനയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കകം ജനങ്ങള്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ബിജെപിക്കെതിരായ ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് ഫലം വലിയ പാഠമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News