എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ ഇല്ല. ഇതൊരു മുന്നണിയാണോ എന്ന് എൻ ഡി എ നേത്യത്വം വ്യക്തമാക്കണം. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്.

എൻ ഡി എ – ബി ജെ പി നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചു കാണാൻ പറ്റുന്നില്ല. അണികൾ സ്നേഹമുള്ളവരാണ്. തിരഞ്ഞെടുപ്പിൽ സാധാരണ സ്ഥാനാർത്ഥികൾ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ഇവിടെ തോൽക്കാൻ വേണ്ടി ആണ് മത്സരം. ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകും എന്നു പറയാൻ വയ്യ.

സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനെ. പക്ഷെ കോന്നിയിൽ മത്സരിപ്പിച്ചത് പിന്നിൽ തോൽക്കണം എന്ന ചിലരുടെ താല്പര്യമാണ്. കോന്നിയിൽ സുരേന്ദ്രനെ ഇവരെല്ലാം കൂടി അടിച്ചു കൊല്ലുകയായിരുന്നു.

സത്യത്തിൽ കഷ്ടം തോന്നിയെന്ന് പി സി ജോർജ് പരിഹസിച്ചു. കേന്ദ്ര നേതൃത്വം കേരളത്തിലെ ബി ജെ പി യെ ഉപേക്ഷിച്ചെന്ന് തോന്നുന്നു. ഹിന്ദു അല്ലാത്തവർ എല്ലാം മനുഷ്യരല്ല എന്ന തോന്നലാണ് ബി ജെ പി നേതൃത്വത്തിനുള്ളതെന്നും പി സി ജോർജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News