പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുന്നതിനും കേസെടുക്കുന്നതിനും സര്‍ക്കാരിനോട് മുന്‍കൂര്‍ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുന്നതിനും കേസെടുക്കുന്നതിനും സര്‍ക്കാരിനോട് മുന്‍കൂര്‍ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലന്‍സ്.

ടി ഒ സൂരജ് ഉള്‍പ്പെടെയുളളവരുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂരജിന്‍റെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാ‍ഴ്ചത്തേക്ക് മാറ്റി.

ടി ഒ സൂരജ് ഉള്‍പ്പെടെയുളളവരുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ തുടരന്വേഷണം വേണ്ടതുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. പാലാരിവട്ടം മേല്‍പ്പാലം അ‍‍ഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെയും പ്രതിയാക്കി കേസെടുക്കേണ്ടതുണ്ട്.

അതിനായി എംഎല്‍എ കൂടിയായ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് അ‍ഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിര്‍മ്മാണ കരാറിന് വിരുദ്ധമായി കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂര്‍ അനുമതി നല്‍കി ഉത്തരവിറക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്നുമാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

ഇബ്രാഹിംകുഞ്ഞിനെതിരെ വ്യക്തമായ തെളിവുകണ്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ടി ഒ സൂരജ് തന്നെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് വെളിപ്പെടുത്തിയത്. സൂരജ് അടക്കം മൂന്ന് പ്രതികളുടെ മുന്‍ ജാമ്യാപേക്ഷകള്‍ തളളിയ സാഹചര്യങ്ങളില്‍ നിന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. നോട്ടീസ് കൈപ്പറ്റി വരുന്നതല്ലാതെ സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ മുന്‍മന്ത്രിയുടെ കാര്യത്തില്‍ അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. സൂരജ് അടക്കം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാ‍ഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News