ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മുകാശ്മീര്‍  ലഫ്.ഗവര്‍ണര്‍.

രാധാകൃഷ്ണ മഥൂറിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നിയമനം ലഭിച്ചിരിക്കുന്നത്.  മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും നേരത്തെ മിസോറാം ഗവർണറായി നിയമിച്ചിരുന്നു.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഗവർണർ പദവി രാജിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരൻപിള്ളയെ കേന്ദ്ര സർക്കാർ ഗവർണറായി നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News