ഒറ്റക്കാലിൽ ക്രച്ചസിന്റെ സഹായത്തോടെ കിളിമഞ്ചാരോ കൊടുമുടി കയറിയ നീരജ് ജോർജ് തിരിച്ചെത്തി

ഒറ്റക്കാലിൽ ക്രച്ചസിന്റെ സഹായത്തോടെ കിളിമഞ്ചാരോ കൊടുമുടി കയറിയ ആലുവ സ്വദേശി
നീരജ് ജോർജ് തിരിച്ചെത്തി. 19341 അടി ഉയരമുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ നെറുകയിൽ കയറിയ യുവാവിനെ അഭിനന്ദിക്കാൻ നിരവധി പേരാണെത്തുന്നത്.

കനത്ത മഞ്ഞും മഴയും അവഗണിച്ചാണ് ആലുവ ശാന്തിനഗർ ചീരൻസിൽ നീരജ് ജോർജ് കിളിമഞ്ചാരോയുടെ നെറുകയിൽ കയറിയത്. മഞ്ഞുരുകി കിടന്ന മലഞ്ചെരിവുകളിലൂടെ ക്രച്ചസ് കുത്തിയാണ് നീരജ് ചുവടു വച്ചത്.

19341 അടി ഉയരത്തിലേക്കുള്ള പ്രയാണത്തിെലെ തടസങ്ങൾ നീരജിന്റെ നിശ്ചയദാർഡ്യത്തിന് മുന്നിൽ വഴി മാറി. ഭിന്നശേഷിക്കാരുടെ പ്രതിനിധിയായിട്ടാണ് താൻ മലകയറിയരെന്ന് നീരജ് പറയുന്നു.

അഞ്ചര ദിവസം എടുത്ത് ആയിരുന്നു കിളിമഞ്ചാരോ യുടെ നെറുകയിലേക്കുള്ള യാത്ര. സുഹൃത്തുക്കൾ അടങ്ങിയ അഞ്ചംഗ സംഘവും ഒപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലെ മുറിച്ചുമാറ്റിയ കാൽമുട്ടിന് പറ്റിയ വസ്ത്രങ്ങൾ ഇല്ലാത്തതാണ് യാത്രയിൽ നീരജിനെ ഏറ്റവും വലച്ചത് .

തുളച്ചുകയറുന്ന തണുപ്പ് പ്രതിരോധിക്കാൻ കാൽമുട്ടിന് ചുറ്റും കമ്പിളി ചുറ്റി വെച്ചായിരുന്നു മുകളിലേക്കുള്ള യാത്ര. നേരത്തെ നൈനിറ്റാളിലെ നൈന കൊടുമുടി കോയമ്പത്തൂരിലെ വെള്ളാങ്കിരിമല ,വയനാട്ടിലെ ചെമ്പ്രമല, പക്ഷിപാതാളം എന്നിവയും ക്രച്ചസുമായി നീരജ് കയറിയിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കായി ക്രച്ച് ട്രെക്കേഴ്സ് എന്ന പേരിൽ വെബ്സൈറ്റ് ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് നീരജ് ഇപ്പോൾ . കൂടാതെ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾക്ക് ജി എസ് ടി ഒഴിവാക്കി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ബയോടെക്നോളജിയിൽ ബിരുദാനന്തരബിരുദം നേടിയ നീരജ് കൊച്ചി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റൻറ് ആണിപ്പോൾ. ആലുവ ലൈബ്രറി റോഡ് ശാന്തിനഗർ ജീൻസിൽ പ്രൊഫസർ സി എം ബേബിയുടെയും പ്രൊഫസർ ശൈല പാപ്പുവിന്റെയും മകനാണ് നീരജ് 2012 ലെ ഓപ്പൺ പാലാ ബാഡ്മിൻറൺ ടൂർണമെൻറ് സ്വർണമെഡൽ ജേതാവ് കൂടിയാണ് നീരജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News