മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടവയാണ്.

ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയെറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്‌ലാന്‍, അനു സിത്താര, സുദേവ് നായര്‍, ഇനിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. തന്‍റെ കഥാപാത്രത്തിന് പേരില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.