കൂടത്തായി; ജോളിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ആൽഫെെന്‍ വധക്കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കൂടത്തായ് കൊലപാതക പരമ്പരയിലെ, സിലി വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. തുടർ കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെടില്ല. വൈകിട്ട് കൊയിലാണ്ടി കോടതിയിലാവും ജോളിയെ ഇന്ന് ഹാജരാക്കുക. ആറു ദിവസത്തെ കസ്റ്റഡി കാലയളവിൽ ചോദ്യം ചെയ്യലും വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു.

കൂടത്തായി കൂട്ടക്കൊല കേസ് സിലിയുടെ മകൾ ആൽ ഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിനായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി മൊഴി നൽകിയിരുന്നു

കൊലപാതക പരമ്പരയിലെ അടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസനെ ചോദ്യം ചെയ്തതിൽ നിന്ന് ജോളി കൈമാറിയ സിലിയുടെ സ്വർണ്ണത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

ആവശ്യമെങ്കിൽ ജോൺസനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. ജോളിയുടെ ബന്ധുക്കൾ, സിലിയുടെ മകൻ, സഹോദരങ്ങൾ എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News