ഉഷ്ണകാലാവസ്ഥയുള്ള തീരമേഖലയിലും റാഡിഷിന് നൂറുമേനി വിളവ്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം രാമൻ കുളങരയിലെ ഹരിത ലക്ഷമി ആത്മാ വനിതാ സംഘമാണ് റാഡിഷ് കൃഷി ചെയ്തത്. കർഷകൻ കൂടിയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാണ് വിളവെടുപ്പിന് നേതൃത്വം നൽകിയത്.

ഒരു ഞായറാഴ്ച സമയം രാവിലെ 10 സിറ്റിപോലീസ് കമ്മീഷണറും അംഗരക്ഷകരും രാമൻ കുളങരയിലെ പഴയ വനിതാ ഐറ്റിഐ പ്രവർത്തിച്ചിരുന്നിടത്തേക്ക് വന്നു ചിലരെങ്കിലും എന്താണവിടെ എന്നു ആകാംഭരിതരായി നോക്കി, ഹരിത ലക്ഷമി വനിതാ ഗ്രൂപിന്റെ ഫാമിൽ സിറ്റി പോലീസ് കമ്മീഷണർ മധുവിനെന്താ കാര്യമെന്നായി കുതികകളുടെ ചിന്ത. സസ്പൻസിന് വിരാമം.25 പേരുൾപ്പെട്ട വീട്ടമ്മമാരും അദ്യാപികമാരും വിദ്യാർത്ഥികളും ഉൾപ്പെട്ട കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ നട്ട റാഡിഷിന്റെ വിളവെടുപ്പിനാണ് കമ്മീഷണർ എത്തിയതെന്ന് സംശയാലുക്കൾക്ക് ബോധ്യമായി പിന്നെ കൗതുകം എല്ലാവരേയും സാക്ഷി നിർത്തി കൊല്ലം സ്പെഷ്യൽ ഓർഗാനിക്ക് റാഡിഷിന്റെ വിളവെടുപ്പു നടത്തി.

കൊല്ലത്ത് നിന്നു വാങിയ റാഡിഷിന്റെ വിത്ത് പാകി മൂന്ന് ആഴ്ച കൊണ്ട് തൈ മുളപ്പിച്ചു. റാഡിഷ് വിളയാൻ 2 മാസം ആകെ രണ്ടര മാസം കൊണ്ട് പത്ത് കിലൊ കിട്ടി.ഉപ്പു രസമുള്ള മണ്ണിൽ ഇടകലർന്ന കാലാവസ്ഥയിൽ റാഡിഷും വിളയുമെന്ന് ഈ വനിതാ ഗ്രൂപ് തെളിയിച്ചു.കൃഷി വകുപ്പിന്റെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് എന്ന ആത്മയാണ് ഹരിതലക്ഷമി വനിതാ സംഘത്തിന് പിന്തുണ നൽകുന്നത്. കാരറ്റും ബീട്ട്റൂട്ടും തൈ ആയി ഇനി പാകണം. ഹരിതലക്ഷമി ആത്മാ വനിതാ ഗ്രൂപിന്റെ പരീക്ഷണം തുടരുകയാണ്.