കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുള്ള കുട്ടിയെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. കളിക്കുന്നതിനിടെ കുട്ടി കാല്‍ തെന്നി വീഴുകയായിരുന്നു. 26 അടി താഴ്‌ചയിലാണ്‌ കുട്ടി കുടുങ്ങികിടക്കുന്നത്‌.

ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. അതേസമയം സമാന്തര കിണർ കുഴിക്കുന്നതിനിടെ പാറ ഇളകിയതോടെ കുട്ടി കൂടുതൽ താഴ്‌ചയിലേക്ക്‌ പോയതായി പറയുന്നു.

ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഈയിടെയാണ് കുഴല്‍ക്കിണര്‍ തുറന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്.മെഡിക്കൽ സംഘമടക്കം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel