കൂടത്തായി കൊലക്കേസ് പ്രതി ജോളി പണയം വയ്ക്കാൻ സുഹൃത്ത് ജോൺസനെ ഏൽപ്പിച്ചത് സിലിയുടെ ആഭരണങ്ങൾ ആണെന്ന് സ്‌ഥിരീകരിച്ചു. സിലിയുടെ മരണശേഷം ജോളി ഏൽപ്പിച്ച എട്ടേകാൽ പവൻ സ്വർണം ജോൺസൻ ഇന്നലെ അന്വേഷണ സംഘത്തിനു കൈമാറി.
പുതുപ്പാടിയിലെ സഹകരണ ബാങ്കിലായിരുന്നു ഇതു വച്ചിരുന്നത്. ഇതിൽ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും ബന്ധുക്കളും തിരിച്ചറിഞ്ഞു. മറ്റു മൂന്നു ബാങ്കുകളിലായി ജോളി പണയം വച്ച സ്വർണത്തിലും സിലിയുടെ ആഭരണമുണ്ടെന്ന് കണ്ടെത്തി.
വടകര സ്‌റ്റേഷനിൽ ചോദ്യംചെയ്യലിന് എത്തിയപ്പോഴാണ് ജോൺസൻ ആഭരണങ്ങൾ കൈമാറിയത്. ഇവ സിലിയുടേതാണോയെന്ന് സ്‌ഥിരീകരിക്കുന്നതിന് സഹോദരൻ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പൊലീസ് ഇവിടേക്കു വിളിച്ചു വരുത്തുകയായിരുന്നു. ജോളിയുടേതാണെന്ന് വിശ്വസിപ്പിച്ചാണ് ജോൺസന് സ്വർണം പണയം വെയ്‌ക്കാൻ നൽകിയിരുന്നത്.
Get real time update about this post categories directly on your device, subscribe now.