ബിജെപി ഭരണത്തില്‍ രാജ്യത്ത് സ്ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയില്‍

ബിജെപി ഭരണത്തില്‍ രാജ്യത്ത് സ്ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയിലാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ, നവലിബറല്‍ നയങ്ങളുടെ പ്രധാന ഇരകളായി, മുമ്പില്ലാത്ത വിധം അരക്ഷിതാവസ്ഥയിലായിരിക്കയാണ് സ്ത്രീകള്‍.

ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനയാണുണ്ടായതെന്നും ഇരകളാവുന്നതില്‍ മൂന്നില്‍ ഒരു ഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് ബൃന്ദ പറഞ്ഞു.

അസമിലെ പൗരന്മാരെ പുറത്താക്കാനും കശ്മീരിനെ വിഭജിക്കാനും തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ സ്ത്രീകളെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നില്ല. അതേസമയം പീഡനക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ മുന്നിലുണ്ട്. കഠ്വയിലും സ്വാമി ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും അത് കണ്ടു. പീഡിപ്പിക്കുന്നവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതാണോ അവര്‍ കൊട്ടിഘോഷിക്കുന്ന സംസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News