കണ്ടെയ്‌നറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; 39 പേര്‍ മരവിച്ചു മരിച്ചു 

ലണ്ടന് 20 കിലോമീറ്റര്‍ അകലെ പാര്‍ക്കിനടുത്തു നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നനങ്ങാന്‍ പോലുമാകാതെ മരവിച്ചു കിടന്ന 39 മനുഷ്യര്‍. അതില്‍ 31 പേര്‍ പുരുഷന്മാര്‍, എട്ടു വനിതകള്‍. കൂട്ടത്തില്‍ ഒരു പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു.കണ്ടെത്തിയവരെല്ലാം ചൈന സ്വദേശികളാണെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ലണ്ടനിലെ ചൈനീസ് എംബസിയില്‍ നിന്നുള്ള സംഘം അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം. 24 മണിക്കൂറിനകം ട്രക്കിന്റെ ഡ്രൈവറെ ചോദ്യം ചെയ്ത് ആവശ്യത്തിനു വിവരം തേടണമെന്ന് കോടതി അന്വേഷകസംഘത്തോടു നിര്‍ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ക്രൂരതയാര്‍ന്ന കൂട്ടമരണങ്ങളിലൊന്നായതിനാല്‍ത്തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു കഴിഞ്ഞു.

19 വര്‍ഷം മുന്‍പ് ബ്രിട്ടനിലെ ഡോവറില്‍ സമാനമായ സംഭവത്തില്‍ 58 ചൈനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു ഫുജിയാനില്‍ നിന്നു മാസങ്ങളെടുത്താണ് ചൈനീസ് അഭയാര്‍ഥി സംഘം ബ്രിട്ടനിലെത്തിയതെന്നു കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News