കരമന കൂട്ടകൊലപാതകം: താന്‍ നിരപരാധി, എല്ലാത്തിനും തെളിവുകളുണ്ട്; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൈരളി ന്യൂസിനോട്

കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തില്‍ താന്‍ നിരപരാധിയെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍.

എന്തും നേരിടാന്‍ താന്‍ തയ്യാറാണ്. എല്ലാത്തിനും തെളിവുകളുണ്ട്. പ്രസന്ന കുമാരിയുടേത് വെറും ആരോപണം മാത്രം. കാര്യസ്ഥ പണി ചെയ്തതിനാണ് തന്റെ പേരില്‍ വസ്തുക്കള്‍ കിട്ടിയത്.

കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തുവെന്നും കാര്യസ്ഥനായിരുന്ന രവീന്ദ്രൻ എന്നയാളാണ് ഇതിന് പിന്നിലെന്നുമാണ് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റയും വ്യക്തമാക്കി.

പത്ത് വർഷത്തിനിടെയിലാണ് കാലടിയലെ കൂടത്തിൽ വീട്ടിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന ഏ‍ഴുപേർ മരണപെടുന്നത്.

ഇതിൽ ഗോപിനാഥൻ നായർ ഭാര്യ സുമുഖി അമ്മ,മകൾ ജയശ്രീ എന്നിവരുടെ മരണം സ്വാഭാവികമാണെന്നും എന്നാൽ മക്കളായ ജയബാലകൃഷ്ണൻ,ജയപ്രകാശ് ഗാപിനാഥൻ നായരുടെ സഹോദരപുത്രൻ ജയമാഥവൻ എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇവരുടെ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്ത് അന്ന് കാര്യസ്ഥനായ രവീന്ദ്രൻ എന്നയാൾ തട്ടിയെടുത്തുവെന്നാണ് നാട്ടുകാൽ ആരോപിക്കുന്നത്.

മരണം സംഭവിച്ചു എന്ന് കാര്യസ്ഥൻ പറഞ്ഞ അറിവേ നാട്ടുകാർക്കുള്ളു.മൃതദേഹങ്ങൾ നാട്ടുകാരെപോലും അറിയിക്കാതെ മറച്ചുവച്ചുവെന്നാണ് ഇവർ പറയുന്നത്.

ഈ മരണങ്ങലിലും സ്വത്ത് തട്ടിയെടുത്തതിലും ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണെന്നും ഡിജിപി ലോക് നാഥ് ബഹ്റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News