മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന; ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടെ നില്‍ക്കില്ല

മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന. 50 ശതമാനം പ്രതിനിധ്യവും, മുഖ്യമന്ത്രി സ്ഥാനം പങ്കിടാനും ബിജോ തയ്യാറായില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് കൂടെ നിൽക്കില്ലെന്ന് ശിവസേനയുടെ താക്കീത്.

അമിത് ഷയോ, ഫഡ്നാവിസോ ഉറപ്പ് എഴുതി നൽകണമെന്നും ശിവസേന ആവശ്യപ്പെട്ടു. അതേ സമയം ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.

288 സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ 145 സീറ്റുകൾ വേണം ഭരണം നിലനിർത്താൻ. ബിജെപിയകട്ടെ കഴിഞ്ഞ തവണ നേടിയ 122 സീറ്റുകളിൽ നിന്ന് 105 സീറ്റുകളിലേക്ക് കൂപ്പ്കുത്തുകയും ചെയ്തു.

നിലവിലെ സാഹചര്യത്തിൽ 56സീറ്റുകൾ ഉള്ള ശിവസേനയുടെ പിന്തുണയില്ലാതെ ദേവേന്ദ്ര ഫഡ്നാവിസിന് മന്ത്രിസഭ രൂപീകരിക്കാനും കഴിയില്ല.

ഇതാണ് ശിവസേനയുടെ തുറുപ്പ് ചീട്ട്. മന്ത്രിസഭയിൽ 50ശതമാനം പ്രതിനിധ്യവും, മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നുമുള്ള ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് ഇന്ന് ചേർന്ന യോഗത്തിൽ ശിവസേന നിലപാട് എടുത്തത്. ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറാവുന്നില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ കൂടെ നിൽക്കില്ലെന്നാണ് ശിവസേനയുടെ അന്ത്യശാസനം.

അവശ്യങ്ങൾ അംഗീകരിയ്ക്കാമെന്ന് വാക്ക് പറഞ്ഞാൽ പോരെ അമിത് ഷയോ, ദേവേന്ദ്ര ഫഡ്നാവിസോ ഉറപ്പ് എഴുതിനല്കണമെന്നും ശിവസേന മുന്നറിയിപ്പ് നല്കിയോട്ടുണ്ട്.

നിലവിലെ സഹചര്യത്തിൽ സ്വാതന്ത്രരേ കൂട്ടപിടിച്ചുപോലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ല. ശിവസേനയുടെ ആവശ്യങ്ങൾക്ക് വഴങ്ങുക മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള ഏക വഴി.

അതേ സമയം ശിവസേനയെ അനുനയിപ്പിക്കാൻ ബിജെപി വഴികൾ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി അമിത് ഷാ ഉദ്ദാവ് താക്കറെയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.

ദീപാവലിക്ക് ശേഷം രണ്ട് പാര്ടിയിലെയും നേതാക്കൾ ചർച്ച നടത്തുകയും ചെയ്യും. അതേ സമയം പ്രതിപക്ഷത് ഇരിക്കാനാണ് താത്പര്യമെന്നും ശിവസേനയുമായി കൈകോർക്കില്ലെന്നും എൻസിപിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News